വാഹന അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

കായംകുളം:വാഹന അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ദേശീയ പാതയില്‍ കരീലക്കുളങ്ങരയില്‍ ഇന്നലെ വൈകിട്ട് 4.30 നോടെയായിരുന്നു അപകടം.റോഡില്‍ കാര്‍ തിരിക്കവെ സൂപ്പര്‍ഫാസ്റ്റ് കാറിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ വട്ടം കറങ്ങിയ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച കരീലക്കുളങ്ങര തുഷാരയില്‍ തുളസീധരന്‍ (73), ഭാര്യ രാധാമണി (65) ,ഓട്ടോ ഡ്രൈവര്‍ പെരുങ്ങാല ഐക്കമത്തു തറയില്‍ തന്‍സില്‍ (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്ന തന്‍സീലിന്റെ ഭാര്യയും കുട്ടിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

RELATED STORIES

Share it
Top