വാഹനാപകടത്തില്‍ മരിച്ച അറബിക് അധ്യാപകന് നാടിന്റെ അന്ത്യാഞ്ജലി

അണങ്കൂര്‍: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാറിടിച്ച് മരിച്ച അറബിക് അധ്യാപകന്റെ മരണം അണങ്കൂര്‍ പ്രദേശത്തെ ദുഖത്തിലാഴ്ത്തി. ബെദിര പിടിഎംഎച്ച്എസിലെ അറബിക് അധ്യാപകനും എസ്‌കെഎസ്എസ്എഫ് ബെദിര ശാഖ സെക്രട്ടറിയുമായ മുഫീദ് ഹുദവിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ക്ലോക്ക് ടവറിന് സമീപം വച്ച് സഹോദരനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ച് ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
മംഗളൂരു ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു. ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. അധ്യാപകന്റെ ആകസ്മിക മരണം വിശ്വസിക്കാനാകാതെ നാട്ടുകാര്‍ തേങ്ങുകയായിരുന്നു.

RELATED STORIES

Share it
Top