വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 4 കോടി രൂപ നഷ്ടപരിഹാരംദുബയ്:  വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് നാല് കോടി രൂപക്ക് തുല്യമായ 22 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യു.എ.ഇ. കോടതി വിധി. ദുബയ് അപ്പീല്‍ കോടതി വിധി സുപ്രീം കോടതിയും ശരി വയ്ക്കുകയായിരുന്നു. തൃശ്ശൂര്‍ ചേങ്ങാലൂര്‍ സ്വദേശി കുഞ്ഞു വറീതിന്റെ മകന്‍  ആന്റണി കൊക്കാടനാണ് ഈ നഷ്ടപരിഹാരം ലഭിക്കുക. ദുബയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ 2015ല്‍ ഉമ്മുല്‍ ഖുവൈനില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ആന്റണിക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ കേസ് ഏല്‍പ്പിക്കുകയായിരുന്നു. 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വാഹനാപകടത്തിന് കാരണക്കാരനായ അറബ് വംശജനെയും ഇന്‍ഷ്യൂറന്‍സ് കമ്പനിയേയും എതിര്‍ കക്ഷിയാക്കി കേസ് നല്‍കിയിരുന്നത്. എറണാംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആന്റണിയെ കോടതി നിര്‍ദ്ദേശ പ്രകാരം യു.എ.ഇ.യില്‍ നിന്നും ഒരു പ്രത്യേക ഡോക്ടറെ അയച്ചാണ് വൈദ്യ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

[related]

RELATED STORIES

Share it
Top