വാഹനാപകടത്തില്‍ പരിക്കേറ്റ പെരിന്തല്‍മണ്ണ സ്വദേശി ജിദ്ദയില്‍ അന്തരിച്ചുഅബഹ:  കഴിഞ്ഞ മാസം വാഹനാപകടത്തില്‍ പരിക്കേറ്റ  പെരിന്തല്‍മണ്ണ വടക്കേങ്ങര പരേതനായ മേലെ വിളക്കത്തില്‍   അബ്ദുറസാഖ് (45) ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. റമദാന്‍ 29 നു ഉംറ കഴിഞ്ഞു തിരിച്ച് വരുമ്പോള്‍ ഖുന്‍ഫുഡയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇലക്ടിക്  പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന   സുഹൃത്തുക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും റസാക്ക് അബോധാവസ്ഥയില്‍ കഴിഞ്ഞ ഒരുമാസമായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ ആയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ കബറടക്കുമെന്ന്  ബന്ധുക്കള്‍ അറിയിച്ചു.
ഇരുപത്തിയഞ്ച് വര്‍ഷമായി സൗദിയിലുള്ള റസാക്ക് അബഹ യമനിയയില്‍ ഇലക്ടിക് കട നടത്തിയിരുന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് കുടുംബം ഗള്‍ഫില്‍ നിന്നും തിരിച്ച് നാട്ടില്‍ സ്ഥിര താമസം ആക്കിയത്.
ഭാര്യ സില്‍ബിയ, മക്കള്‍: മുസ്തഫ (16), ഫാത്തിമ (14), ഹംസ (3). സഹോദരങ്ങള്‍: ഇബ്രാഹിം (റിയാദ്), സൈനുദ്ദീന്‍ (അബഹ), സഹോദരിമാര്‍: സുബൈദ, റംലത്ത്.
റസാഖിന്റെ മരണത്തില്‍ അബഹ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

RELATED STORIES

Share it
Top