വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ക്ക് 53,53,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

വിദ്യാനഗര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ക്ക് 53,53,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വാഹനാപകട തര്‍ക്കപരിഹാര ഫോറം വിധിച്ചു. ഹൊസ്ദുര്‍ഗ് ഹരിപുരം വേലേശ്വരം എടപ്പണിയിലെ പി കൃഷ്ണന്റെ മകനും വിദ്യാര്‍ഥിയുമായ എ ശരത്തി(17)ന് 31,25,700 രൂപ യൂനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പൊള്ളാച്ചി ശാഖ നല്‍കണം.
2015 ജൂണ്‍ മൂന്നിന് പുല്ലൂര്‍ പാലത്തിനടുത്ത് വച്ച് ശരത് പിന്‍സീറ്റില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ലോറിയിടിച്ച് സാരമായി പരിക്കേറ്റ സംഭവത്തിലാണ് നഷ്ടപരിഹാരം.
2015 ഏപ്രില്‍ 11ന് ബളാല്‍ മാങ്കയത്ത് വച്ച് മാരുതി കാറിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കരിമ്പംമണിപ്പാറ സ്വദേശിയും ഇലക്ട്രീഷ്യനുമായ നോബിള്‍ ജോസഫി(27)ന് 22,27,400 രൂപയും നഷ്ടപരിഹാരം നല്‍കാനാണ് വിധി. നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി കാസര്‍കോട് ശാഖയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

RELATED STORIES

Share it
Top