വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരണപ്പെട്ടുപള്ളിക്കല്‍: നെടുങ്ങോട്ടുമാട് റൊട്ടിപീടികയില്‍ വാകേരി ചോലക്കര മുഹമ്മദ് ശരിഫ്(49) വാഹന അപകടത്തെതുടര്‍ന്നു പരിക്കേറ്റ്
ചികിത്സയില്‍ ഇരിക്കേ മരണപ്പെട്ടു. ഇരുപത്തഞ്ച് ദിവസം മുമ്പ് കൊയിലാണ്ടി ഭാഗത്തു വെച്ച് ശരീഫും കുടുംബവും സഞ്ചരിച്ച കാറിനു നേരെ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരിക്കേറ്റത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് ശനിയാഴ്ച്ച പുലര്‍ച്ചേ 3:30 ഓടെയാണ് മരണപ്പെട്ടത്. ഭാര്യ:അസ്മാബി.മക്കള്‍:മുഹമ്മദ് അലി,മുഹമ്മദ് സിനാന്‍. ഭാര്യാ പിതാവ്: കുഞ്ഞിമുഹമ്മദ്.

RELATED STORIES

Share it
Top