വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരംദുബയ്: വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് കോടതി ചിലവടക്കം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ദുബയ് കോടതി വിധിച്ചു. ദുബയ് ആര്‍ടിഎ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന കാസര്‍കോട് ഉദുമ സ്വദേശി മീത്തമങ്ങാട കുമാര എന്നവരുടെ മകന്‍ ശിവഗംഗയി ഉമേഷ് കുമാരനാണ് നഷ്ടപരിഹാരം ലഭിക്കുക.
2016 സെപ്തംബര്‍ 25ന് രാവിലെ ഷാജഇത്തിഹാദ് റോഡില്‍ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന ഉമേഷ് ഉള്‍പ്പെടെയുള്ളവരെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഉമേഷിനൊപ്പമുണ്ടായിരുന്നു ഒരാള്‍ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളുമായി ഉമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വാഹനമോടിച്ച മലയാളിയെ കുറ്റക്കാരനാണെന്ന് കണ്ട് കോടതി രണ്ടുമാസം തടവ് ശിക്ഷക്ക് വിധിച്ചു.

RELATED STORIES

Share it
Top