വാഹനാപകടം: ചികില്‍സ നിഷേധിച്ച യുവാവ് മരിച്ചു
kasim kzm2018-03-10T09:13:12+05:30
തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ച യുവാവ് മരിച്ചു. നെടുപുഴ ഹെര്‍ബെര്‍ട്ട് നഗര്‍ സ്വദേശി പാലാ വീട്ടില്‍ രണദേവ് (45) ആണ് മരിച്ചത്. കഴിഞ്ഞദിവസം കൂര്‍ക്കഞ്ചേരി വലിയാലുക്കല്‍ പെട്രോള്‍ പമ്പിനു സമീപം ഓട്ടോയിടിച്ച് തലയ്ക്കു ഗുരുതര പരിക്കേറ്റ രണദേവ് തൃശൂര്‍ ദയ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണു മരിച്ചത്. അപകടത്തില്‍പ്പെട്ട രണദേവിനെ ആദ്യം കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിച്ചതു വന്‍ വിവാദത്തിനും പ്രതിഷേധത്തിനും വഴിവച്ചിരുന്നു.
യഥാസമയം ചികില്‍സ ലഭ്യമാവാതായതോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റയാള്‍ക്കു ചികി ല്‍സ നിഷേധിച്ച തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരേ പ്രതിഷേധം ശക്തമാണ്. സംഭവമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധം ശക്തമായതോടെ വീഴ്ച അംഗീകരിക്കാനും ആശുപത്രി മാനേജ്മെന്റ് മടിച്ചില്ല. മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കിയതായി ഡിവൈഎഫ്ഐ അറിയിച്ചു. ആശുപത്രിക്കെതി രേ നടപടിയാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കള്‍ നെടുപുഴ പോലിസില്‍ പരാതി നല്കി.