വാഹനാപകടം: ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

നെടുംകുന്നം: സ്‌കൂട്ടറും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നെടുംകുന്നം കോവേലി തെള്ളിയില്‍ ഹാഷിമിന്റെ മകന്‍ അന്‍സില്‍ (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30നായിരുന്നു അപകടം.  നെടുംകുന്നത്തു നിന്ന് കറുകച്ചാലിന് പോവുകയായിരുന്ന നെടുമണ്ണി സ്രായിപ്പള്ളി ഈറ്റനാട്ട് സിറിലി (16)ന്റെ സ്‌കൂട്ടറില്‍ ഞായറാഴ്ച വൈകീട്ട് 3.20ഓടെ കയറിയതായിരുന്നു അന്‍സില്‍. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നെടുംകുന്നം പള്ളിപ്പടിക്കു സമീപം റിക്കവറി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സിലിനെയും സിറിലിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ അന്‍സില്‍ മരണത്തിന് കീഴടങ്ങി. മയ്യിത്ത് നെടുംകുന്നം ജുമാ മസ്ജിദില്‍ ഖബറടക്കി. നെടുംകുന്നം ഗവ. എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അന്‍സില്‍. മാതാവ്: ഷിജി ഹാഷിം. സഹോദരങ്ങള്‍: അഷ്‌കര്‍, അനസ്.

RELATED STORIES

Share it
Top