വാഹനാപകടം : ആന്ധ്രാ മന്ത്രിയുടെ മകനും സുഹൃത്തും മരിച്ചുഹൈദരാബാദ്: ആന്ധ്രപ്രദേശ് മന്ത്രി പി നാരായണയുടെ മകന്‍ നിഷിത് നാരായണ (23)യും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ജൂബിലി ഹില്‍സില്‍ മെട്രോ റെയില്‍ പദ്ധതിക്കായി നിര്‍മിച്ച തൂണില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നിഷിതാണ് കാര്‍ ഓടിച്ചിരുന്നത്. നിതിഷ് മദ്യപിച്ചിരുന്നുവെന്നും അമിതവേഗതയിലാണ് കാര്‍ ഓടിച്ചിരുന്നതെന്നും പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ വെങ്കടേശ്വര റാവു അറിയിച്ചു.

RELATED STORIES

Share it
Top