വാഹനാപകടം:ഏഴ് വയസുകാരി മരിച്ചുപത്തനംതിട്ട: നിലയ്ക്കല്‍ ഇലവുങ്കലിനു സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിയ കാറും ഓട്ടോയും കൂട്ടിയിടിച്ച് 7 വയസുകാരി മരിച്ചു. ആറു പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച മലയാലപ്പുഴ തയ്യില്‍ വീട്ടില്‍ അനഘയാണ് മരിച്ചത്. പിതാവ് വിജേഷ് കുമാര്‍, മാതാവ് ശ്രീജ, സഹോദരി അമൃത, വിജേഷിന്റെ പിതാവ് വേണുഗോപാല്‍, ശ്രീജയുടെ പിതാവ് സദാശിവന്‍, ഡ്രൈവര്‍ ശശികുമാര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിജേഷ്, ശ്രീജ, അമൃത എന്നിവരെ കോട്ടയത്തേക്കു കൊണ്ടു പോയി. അമൃതയുടെ തലക്കാണ് പരിക്കേറ്റത്.മറ്റുള്ളവരെ പത്തനംതിട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top