വാഹനമിടിച്ച് അവശ നിലയിലായ പശുക്കിടാവ് ദിവസങ്ങളായി റോഡ് വക്കില്‍

അഞ്ചല്‍:അജ്ഞാത വാഹനമിടിച്ച് അവശനിലയിലായ പശു കിടാവ് രക്ഷയ്ക്കാരുമെത്താതെ റോഡ് വക്കില്‍. ഏരൂര്‍ വിളക്കുപാറ കെട്ടു പ്ലാച്ചിഭാഗത്താണ് കഴിഞ്ഞ മൂന്ന് ദിവസമായി അവശനിലയില്‍ പശുകിടാവ് കിടക്കുന്നത്.എണ്ണ പന തോട്ടത്തില്‍ മേയാന്‍ വിടുന്ന കന്നുകാലി കൂട്ടത്തലില്‍പ്പെട്ടതാണിതെന്ന് കരുതുന്നു. മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത്, പോലിസ് അധികൃതരെ എന്നിവരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top