വാഹനത്തില്‍ സഞ്ചരിച്ചവര്‍ തമ്മിലുണ്ടായ അടിപിടി: എസ്ഡിപിഐക്ക് ബന്ധമില്ല

ഈരാറ്റുപേട്ട: വെള്ളിയാഴ്ച ഉച്ചയ്ക്ക് നടയ്ക്കല്‍ ഭാഗത്ത് വെച്ച് കാറില്‍ സഞ്ചരിച്ച യാത്രക്കാരും, ബൈക്ക് യാത്രക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ എസ്ഡിപിഐയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഈ കേസുമായി ബന്ധപ്പെട്ട് പോലിസ് പിടികൂടിയ രണ്ട് പേര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അല്ലെന്നും എസ്ഡിപിഐ  മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
എസ്ഡിപിഐ കാംപയിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡു നശിപ്പിക്കുകയും  മുനിസിപ്പല്‍ കമ്മിറ്റി സൊക്രട്ടറി വി എസ് ഹിലാലിനെ മര്‍ദിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ ഭരണസ്വാധീനം ഉപയോഗിച്ച് സംഘര്‍ഷവുമായി ബന്ധമില്ലാത്ത കേസില്‍ ഭീതി പരത്തും വിധം പോലിസിനെ ഉപയോഗിച്ച് എസ്ഡിപിഐയെ വേട്ടയാടാനുള്ള പോലിസ് നീക്കം പ്രതിഷേധാര്‍ഹമാണ് എന്നും മുനിസിപ്പല്‍ കമ്മിറ്റി യോഗം  ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസിഡന്റ് കെബീര്‍ വെട്ടിയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇ പി അന്‍സാരി, ഖജാന്‍ജി സഫീര്‍ കുരുവനാല്‍, യാസിര്‍ കാരയ്ക്കാട്, അയ്യൂബ് ഖാന്‍ കാസിം, നഗരസഭാ കൗണ്‍സിലര്‍മാരായ ബിനുനാരായണന്‍ ,സുബൈര്‍ വെള്ളാപള്ളി, ഇസ്മായില്‍ കീഴേടം, ഷൈല അന്‍സാരി, തീക്കോയി ഗ്രാമപ്പഞ്ചായത്ത് അംഗം കെ കെ പരിക്കൊച്ച് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top