വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തു വില്‍പ്പന നടത്തിയയാളെ അറസ്റ്റു ചെയ്തു

മൂവാറ്റുപുഴ: ലോറികളും കാറും വാടകയ്‌ക്കെടുത്ത ശേഷം വില്‍പ്പന നടത്തിയയാളെ പോലിസ് അറസ്റ്റു ചെയ്തു. കുന്നംകുളം മങ്ങാട്ട് കവല പേരുപറമ്പില്‍ വീട്ടില്‍ സുധീര്‍കുമാറിനെയാണു അറസ്റ്റു ചെയ്തത്. ഇയാളുടെ സഹോദരനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കുറുപ്പംപടിയിലുള്ള വാഹന ഉടമയില്‍ നിന്നു രണ്ടു ടിപ്പര്‍ ലോറികളും ടോറസ് ലോറിയും കാറും വാടകയ്‌ക്കെടുത്ത ശേഷം കുന്നുംപുറം സ്വദേശിയായ ബിബിന്‍ എന്നയാള്‍ക്കു വിറ്റു 21.10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. വാഹനങ്ങള്‍ 29.50 ലക്ഷം രൂപയ്ക്കു വില്‍പ്പനയ്ക്കു ധാരണയിലെത്തിയ ശേഷം 21.10 ലക്ഷം വാങ്ങി സുധീര്‍ വാഹനങ്ങള്‍ കൈമാറുകയായിരുന്നു. വാഹനങ്ങളുടെ രേഖകള്‍ പിന്നീടു നല്‍കാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. എന്നാല്‍ വാഹനങ്ങള്‍ തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നു വാഹന ഉടമയും രേഖകള്‍ കിട്ടാത്തതിനാല്‍ വാഹനം വാങ്ങിയയാളും കോടതിയെ സമീപിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരമാണു സുധീറിനെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top