വാഹനങ്ങളുടെ ശവപ്പറമ്പായി പോലിസ് സ്‌റ്റേഷനുകള്‍

തൃക്കരിപ്പൂര്‍: നിയമനടപടിക ള്‍ ഒച്ചു വേഗതയില്‍ ഇഴയുമ്പോള്‍ വിവിധ കേസുകളില്‍ പോലിസ് പിടിച്ചെടുക്കുന്ന തെ ാണ്ടിമുതലുകളായ വാഹനങ്ങളുടെ ശവപ്പറമ്പായി മാറുകയാണ് ചന്തേര പോലിസ് സ്‌റ്റേഷന്‍ വളപ്പ്.
കാസര്‍കോട് ജില്ലയിലെ മിക്ക പോലിസ് സ്‌റ്റേഷനുകളിലും ഇതു തന്നെയാണ് നടക്കുന്നതെങ്കിലും നീലേശ്വരം, ചന്തേര പോലിസ് സ്‌റ്റേഷന്‍ വളപ്പുകളിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സന്ദര്‍ശന സമയങ്ങളിലും മറ്റു ദിവസങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി സ്‌റ്റേഷനിലെത്തുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകളാണ് ഇതുമൂലം ഉണ്ടാകുന്നത്.
കഞ്ചാവ്, അനധികൃത മണ്ണ്, മണല്‍ക്കടത്ത് തുടങ്ങിയ കേസുകളിലെ വിവിധതരം വാഹനങ്ങളാണ് സ്‌റ്റേഷന്‍ വളപ്പുകളില്‍ കുമിഞ്ഞുകൂടുന്നത്.
എന്നാല്‍ ഫലപ്രദമായ നിയമ നടപടികള്‍ യഥാസമയം ഉണ്ടായാല്‍ കുറ്റക്കാര്‍ പിഴ ഈടാക്കി വാഹനങ്ങള്‍ വീണ്ടെടുക്കാമെങ്കിലും ഇത്തരം കേസുകളിലുള്ളവര്‍ ഇതിന് തുനിയാറില്ല. പിടിച്ചെടുക്കുന്ന ഇത്തരം വാഹനങ്ങളില്‍ 20-25 ശതമാനം വാഹനങ്ങള്‍ മാത്രമെ ഉടമസ്ഥര്‍ രേഖകള്‍ സമര്‍പ്പിച്ച് പിഴ ഈടാക്കി കൊണ്ടു പോകാറുള്ളു.
കള്ളക്കടത്ത് വാഹനങ്ങളില്‍ മിക്കതും ചേസിസ് നമ്പറും എന്‍ജിന്‍ നമ്പരും വ്യാജനായിരിക്കും. ഇത്തരം വാഹനങ്ങള്‍ വീണ്ടെടുക്കുന്നത് നിയമകുരുക്കുകള്‍ മുറുകാനിടയാക്കും. അതു കൊണ്ട തന്നെ ഇതിന് പലരും മുതിരാറില്ല.
എന്നാല്‍ സ്ഥലപരിമിതി മൂലം കഷ്ടതയനുഭവിക്കുന്ന നീലേശ്വരം, ചന്തേര പോലിസ് സ്‌റ്റേഷനുകളില്‍ തൊണ്ടിമുതലുകളായ വാഹനങ്ങള്‍ പെരുകുന്നത് വലിയ ഭീഷണി തന്നെയാണ്. വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ സ്‌റ്റേഷന്‍ വളപ്പ് വൃത്തിയായി സൂക്ഷിക്കുവാന്‍ പോലുമാകാത്ത സ്ഥിതിയാണുളളത്.
ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക മൊബൈല്‍ കേ ാടതികളോ, അതല്ലെങ്കില്‍ കോടതികളില്‍ പ്രത്യേക വിഭാഗങ്ങളോ ഇല്ല.  അതുകൊണ്ട് തന്നെ ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങളാണ് ആര്‍ക്കും പ്രയോജനമില്ലാതെ തുരുമ്പെടുത്ത് നശിക്കുന്നത്.

RELATED STORIES

Share it
Top