വാഹനം കൊക്കയില്‍ വീണ് 13 മരണം

ഹിമാചല്‍: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വാഹനം കൊക്കയില്‍ വീണ് 13 പേര്‍ മരിച്ചു. കുടുവില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെ തിയൂനി റോഡിലാണ് അപകടം. വാഹനത്തില്‍ സഞ്ചരിച്ച 13 പേരും മരിച്ചു. 10 പേര്‍ സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. മൂന്നു പേരെ റോഹ്‌റു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലിസ് സൂപ്രണ്ട് ഓംപതി ജമാല്‍ പറഞ്ഞു.
മരിച്ചവരില്‍ എട്ടു പേര്‍ മൂന്നു കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മത്‌വാര്‍ സിങ് (48), ഭാര്യ ബാസന്തി ദേവി (44), മകന്‍ മുനിഷ് (24), പ്രേം സിങ് (38), ഭാര്യ പൂനം (30), ആറു വയസ്സായ മകള്‍ റിഥിമ, അത്തര്‍ സിങ് (44), ഭാര്യ മുന്ന ദേവി (40), ബിട്ടു (42), ബന്ധി ദേവി (48), നെര്‍ സിങ് (35), മനോജ് (35), അനില്‍ (28) എന്നിവരാണ് മരിച്ചത്.

RELATED STORIES

Share it
Top