വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ ഒന്‍പത് പ്രതികളെ പോലിസ് ക്ലബ്ബില്‍ എത്തിച്ചു

ആലുവ: വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ ഒന്‍പത് പ്രതികളെ ഇന്നലെ രാത്രിയോടെ ആലുവ പോലിസ് ക്ലബില്‍ എത്തിച്ചു.
കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനോടോപ്പം അറസ്റ്റ് ചെയ്ത് ഒന്‍പത് പേരെയാണു ഇന്നലെ രാത്രി ഒന്‍പതോടെ ആലുവ പോലിസ് ക്ലബ്ബില്‍ കൊണ്ടുവന്നത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണു ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.

RELATED STORIES

Share it
Top