വാഴക്കാട് മഹല്ലില്‍ ബാങ്കുവിളി ഏകീകരിച്ചു: ഉച്ചഭാഷിണിയുടെ ഉപയോഗത്തിലും നിയന്ത്രണംവാഴക്കാട്: വാഴക്കാട് മഹല്ലില്‍ പതിനേഴോളം പള്ളികളിലെ ബാങ്ക് വിളി സമയം ഏകീകരിക്കാന്‍ തീരുമാനമായി. ബാങ്ക് വിളി ഏകീകരിക്കുന്നതിനോടൊപ്പം ഉച്ചഭാഷിണിയിലൂടെ പുറത്തേക്കുള്ള ബാങ്ക് വിളിക്കും നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്. വാഴക്കാട് വാലില്ലാപുഴ ഹയാത്ത് സെന്ററില്‍ ചേര്‍ന്ന മസ്ജിദ് കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ബാങ്ക്‌വിളി ഏകീകരിക്കാന്‍ തീരുമാനമായത്. ജൂണ്‍ 11 മുതല്‍ 10 ദിവസത്തേക്ക് ഉച്ചഭാഷിണി വഴിയുള്ള ബാങ്ക് വിളി വാഴക്കാട് വലിയ ജുമാമസ്ജിദില്‍നിന്ന് മാത്രമായിരിക്കും. ബാങ്ക് ഒഴികെ മറ്റുള്ള കാര്യങ്ങള്‍ക്ക് എല്ലാ പള്ളികളും ഉള്‍വശത്തെ കാബിനുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. വാഴക്കാട് ഹയാത്ത് സെന്റര്‍ എം.ഡി മുസ്തഫ പൂവാടിച്ചാലിലിന്റെ നേതൃത്വത്തിലാണ് യോഗവും ചര്‍ച്ചകളും നടന്നത്.

[related]

RELATED STORIES

Share it
Top