വാളക്കുളം കെഎച്ച്എംഎച്ച്എസ്എസിന് സംസ്ഥാന ജൈവ വൈവിധ്യ പുരസ്‌കാരംതിരുരങ്ങാടി: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സ്‌കൂള്‍ വിഭാഗം ജൈവ വൈവിധ്യ പുരസ്‌കാരം വാളക്കുളം കെഎച്ച്എംഎച്ച്എസ്എസിന് ലഭിച്ചു. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരദാനം നിര്‍വഹിച്ചത്. 25,000 രൂപയും ഫലകവും അംഗീകാരപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കി വരുന്നത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി സ്‌കൂള്‍ നടത്തുന്ന നൂതനവും ശ്രദ്ധേയവുമായ പരിസ്ഥിതി, ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന് അവാര്‍ഡ് നല്‍കാന്‍ നിദാനം. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ ഹരിത മിഷന്റെ ഭാഗമായി ഈ വര്‍ഷം  സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ജൈവ വൈവിധ്യ പാര്‍ക്കിന് അനുയോജ്യ മാതൃക കൂടിയാണ് സ്‌കൂളിന്റെ ജൈവോദ്യാനം. ചടങ്ങില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രഥമാധ്യാപകന്‍ പി കെ മുഹമ്മദ് ബഷീര്‍, കോര്‍ഡിനേറ്റര്‍ കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ടി മുഹമ്മദ് ,ഹരിത സേനാംഗങ്ങളായ പി മുബഷിര്‍, ആദിത്ത് എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top