വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കൊലപ്പെടുത്തി

ചാലക്കുടി: വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കൊലപ്പെടുത്തി. വാല്‍പ്പാറ കാഞ്ചനമാല എസ്റ്റേറ്റ് തൊഴിലാളി മദിയുടെ ഭാര്യ കൈലാസവതി(48)യാണു പുലിയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 6.45ഓടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് തുണിയലക്കുകയായിരുന്ന കൈലാസവതിയെ പുലി കഴുത്തിന് കടിച്ചുപിടിച്ച് വനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. സമീപവീടുകളിലെ സ്ത്രീകളുടെ കരച്ചില്‍ കേട്ട് ഓടികൂടിയ തോട്ടംതൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ ആദ്യം കണ്ടെത്താനായില്ല. രാത്രി എട്ടോടെ വനത്തില്‍ കൈലാസവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലിയാക്രമണത്തില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികള്‍ ശനിയാഴ്ച മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അഞ്ചുപേരാണ് ഈ പ്രദേശത്ത് പുലിയാക്രമണത്തിന് ഇരയായത്. ഇതില്‍ ഒരു പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top