വാലിദ് അബു അലി വീണ്ടും പാകിസ്താനിലെ ഫലസ്തീന്‍ സ്ഥാനപതിയെന്ന് റിപോര്‍ട്ട്

ഇസ്‌ലാമാബാദ്: ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്ന് തിരിച്ചുവിളിച്ച പാക് സ്ഥാനപതി വാലിദ് അബു അലിയെ  ഫലസ്തീന്‍ വീണ്ടും തല്‍സ്ഥാനത്ത് നിയമിച്ചു. പാക് ഉലമ കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാന താഹിര്‍ അഷ്‌റഫിയെ ഉദ്ധരിച്ച് പാക് ചാനലായ ജിയോ ടിവിയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. വാലിദ് അലി ബുധനാഴ്ച പാകിസ്താനില്‍ ചുമതല ഏല്‍ക്കുമെന്നും മൗലാന താഹിര്‍ അഷ്‌റഫി അറിയിച്ചു. എന്നാല്‍ വാര്‍ത്ത ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. പാക് അംബാസഡര്‍ ഇപ്പോള്‍ ഫലസ്തീനിലാണ് ഉള്ളത്. ഇക്കാര്യത്തിലുള്ള വിശദീകരണം ഈ ആഴ്ച അവസാനം അറിയിക്കും. മാധ്യമങ്ങള്‍ക്ക് എവിടെനിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്ത ലഭിച്ചതെന്ന് അറിയില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറും വാര്‍ത്ത നിഷേധിച്ചു.  വാലിദ് അലിയെ തിരികെ നിയമിക്കാന്‍  ഉലമാ കൗണ്‍സില്‍ ഫലസ്തീന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ബുധനാഴ്ച പാകിസ്താനിലെത്തുമെന്നുമായിരുന്നു  താഹിര്‍ അഷ്‌റഫിയെ ഉദ്ധരിച്ച് ജിയോ ടിവിയുടെ വാര്‍ത്ത. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഹാഫിസ് സഈദുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 30നാണ് ഫലസ്തീന്‍ വാലിദ് അലിയ തിരിച്ചുവിളിച്ചത്. വിഷയത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഫലസ്തീന്റെ നടപടി.

RELATED STORIES

Share it
Top