വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരംകാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസുത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.ഉല്‍പാദന മേഖലയില്‍ 9,47, 30 ലക്ഷം രൂപയും പശ്ചാലത്തല മേഖലയില്‍ 4,35, 19,606 കോടി രൂപയും സേവന മേഖലയില്‍ 4, 71,60751 രൂപയും ഉള്‍പ്പെടെ 10,73,93,257 കോടി രൂപയുടെ പദ്ധതിക്കാണ് കലക്ടര്‍ അധ്യക്ഷനായ ആസുത്രണ സമിതി അംഗീകാരം നല്‍കിയത്.ശുചിത്വം, മാലിന്യ സംസ്‌കരണം, ഹരിത കേരളം പദ്ധതിക്കായി 44,00000 രൂപയും വനിതാ ഘടകപദ്ധതികള്‍ക്കായി 53 ,10,600 രൂപയും കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ദിന്ന ലിംഗക്കാര്‍ എന്നിവരുടെ ക്ഷേമത്തിനായി 15, 500000 രൂപയും വയോജനക്ഷേമത്തിനായി 1500000 ലക്ഷം രുപയും പദ്ധതിയില്‍ വകയിരുത്തി.ചിറ്റാര്‍പുഴ സംരക്ഷണം, ആശുപത്രികളില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കല്‍, മാലിന്യ മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍, ടൗണ്‍ ഹാള്‍ നവീകരണം, തെരുവ് വിളക്ക് പരിപാലനം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, അങ്കണവാടി പോഷകാഹാരം തുടങ്ങിയ പൊതുപദ്ധതികളും, ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഉപകരണങ്ങള്‍, സ്വയംതൊഴില്‍ സഹായം, കര്‍ഷകര്‍ക്ക് പമ്പ് സെറ്റ്, പശു, ആട്, പോത്ത്, വളര്‍ത്തല്‍, പചക്കറിത്തോട്ടം, മഴമറ, വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, കിണര്‍ റീചാര്‍ജിങ് തുടങ്ങി വിവിധ വ്യക്തിഗത ആനുകൂല്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വാര്‍ഷിക പദ്ധതിയില്‍ ജില്ലയില്‍ ആദ്യം അംഗീകാരം ലഭിക്കുന്ന 10 പഞ്ചായത്തുകളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളി. അംഗീകാരം ലഭിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, സെക്രട്ടറി കെ സെന്‍കുമാര്‍  അറിയിച്ചു.

RELATED STORIES

Share it
Top