വാര്‍ത്ത നിഷേധിച്ച് പോലിസും

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലിസിന്റെ വിശദീകരണം.
ജനുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതാനും സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ ചേര്‍ന്ന് പ്രബന്ധം തയ്യാറാക്കിയിരുന്നു. ഇത് അവതരിപ്പിച്ചത് കേരള ഡിജിപിയാണ്. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഈ റിപോര്‍ട്ടില്‍ അഭിപ്രായപ്പെടുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
സംഘടനയെ നിരോധിക്കണമെന്ന് ഇതുവരെ സംസ്ഥാന പോലിസ് കേന്ദ്രത്തോട് നേരിട്ടോ രേഖാമൂലമോ ആവശ്യപ്പെട്ടിട്ടില്ലെന്നും കേരള പോലിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top