വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലാക്കി അരീക്കോട് ഗ്രാമപ്പഞ്ചായത്ത്

അരീക്കോട്: വിവിധ പദ്ധതികളുടെ വിവരം വിരല്‍ തുമ്പില്‍ എത്തിച്ചുകൊണ്ട് അരീക്കോട് ഗ്രാമപ്പഞ്ചായത്ത്. സ്മാര്‍ട്ട് അരീക്കോട് എന്ന സ്മാര്‍ട്ട് ആപ്പ് നടപ്പാക്കുമെന്ന് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിലെ വിവിധ അപേക്ഷയോടൊപ്പം പൊതുജനത്തിന് ആവശ്യമായ വാര്‍ത്തകളും ആപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ ചരിത്രം, വിദ്യഭ്യാസം, വികസനം എന്നിവ നേരിട്ട് പൗരന് അറിയാവുന്നവിധം ഇത് സജ്ജമാക്കും. മൂന്ന് വര്‍ഷത്തെ പദ്ധതി സ്വകാര്യ കമ്പനിയുമായി മുടക്ക് മുതല്‍ ഇല്ലാതെയാണ് നടപ്പാക്കുന്നതെന്ന് ഭരണ സമിതി അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നാളെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പി വി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിക്കും.

RELATED STORIES

Share it
Top