വാരണാസിയില്‍ ഫ്‌ളൈ ഓവര്‍ തകര്‍ന്നു; 16 മരണം

വാരണാസി: വാരണാസി ക ണ്‍ടോണ്‍മെന്റ് മേഖലയിലെ നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന് 16 പേര്‍ മരിച്ചു. നിരവധിയാളുകള്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. ഇന്നലെ ഉച്ചയോടെയാണു സംഭവം. ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
നിരവധിയാളുകളും കുറച്ച് വാഹനങ്ങളും അടിയില്‍പ്പെട്ടതായി സംശയിക്കുന്നതായും രക്ഷാപ്രവര്‍ത്തനം തുടരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രി സി എം മൗരിയ സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

RELATED STORIES

Share it
Top