വായുമലിനീകരണത്തില്‍ വിങ്ങുന്ന ഡല്‍ഹി
ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള സിറ്റി ഇന്ത്യന്‍ തലസ്ഥമായ ഡല്‍ഹിയാണ്. ഡല്‍ഹിയിലെ റോഡുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളാണ് ഈ മലിനീകരണത്തിന്റെ പ്രധാനകാരണം. ഇവിടെത്തെ വായു മലിനീകരണത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധമില്ല എന്നതിന്റെ പ്രധാന തെളിവാണ് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍. ദിവസം ഡല്‍ഹിയില്‍ 80 പേര്‍ മലിനീകരണം മൂലം മരിക്കുന്നവെന്നാണ് കണക്ക്.


2

ലോകത്ത് 2012ല്‍ 3.7മില്ല്യണ്‍ നവജാത ശിശുക്കള്‍ വായുമലിനീകരണമൂലം കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ പറയുന്നു.
തലസ്ഥാനത്തും ഇന്ത്യയുടെ വിവിധ നഗരങ്ങളിലും മലിനീകരണം കൂടിയതോടെ റോഡില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആലോചനയുണ്ട്.റോഡ് ഗതാഗത മന്ത്രാലയം ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

pollution-4

15 വര്‍ഷത്തിലധികം പഴക്കമുള്ള നാഷനല്‍ പെര്‍മിറ്റുള്ള ചരക്കുവാഹനങ്ങള്‍ക്ക് നിലവില്‍ നിരോധനമുണ്ട്. സുരക്ഷയും പരിസര മലിനീകരണവും കണക്കിലെടുത്ത് പെര്‍മിറ്റ് നോക്കാതെ, 15 വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ ചരക്കു വാഹനങ്ങളെയും നിരോധിക്കാനാണ് ആലോചന. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയായിരിക്കും അന്തിമ തീരുമാനമെടുക്കുക.

pollution-5
സ്‌കൂള്‍ ബസ്സുകള്‍ അടക്കമുള്ള പഴയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് യന്ത്രത്തകരാറ് മൂലമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പഴയ വാഹനങ്ങള്‍ കൂടുതല്‍ വായുമലിനീകരണത്തിനും കാരണമാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലോകാരോഗ്യ സംഘടന ലോകത്തില്‍ ഏറ്റവും മലിനീകരണമുള്ള നഗരം ഡല്‍ഹിയാണെന്ന് പ്രസ്താവിച്ചിരുന്നു.

pollution-6

ദേശീയ ഹരിത കോടതി കഴിഞ്ഞ ഏപ്രില്‍ ഏഴിന് 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

pollution-8

അതിനിടെ  ജനുവരി ഒന്നുമുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സ്വകാര്യ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശനം പരിമിതപ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കിയാവും പ്രവേശനം നിയന്ത്രിക്കുക.

pollution-3രജിസ്‌ട്രേഷന്‍ നമ്പര്‍ ഒറ്റ സംഖ്യയോ ഇരട്ടസംഖ്യയോ എന്നതിന്റെ അടിസ്ഥാനത്തില്‍ വെവ്വേറെ ദിവസങ്ങളില്‍ വാഹനങ്ങള്‍ക്കു പ്രവേശിക്കാം.

pollution-1

നഗരത്തിലെ ജീവിതം ഗ്യാസ് ചേംബറിലേതിനു സമാനമാണെന്നു ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് 1.5 ലക്ഷം നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു.

pollution-2

RELATED STORIES

Share it
Top