വായനാപക്ഷാചരണം ഇന്നു മുതല്‍ : ജില്ലാ തല ഉദ്ഘാടനം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കുംകൊല്ലം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വായനാ ദിനത്തിന്റെയും വായനാപക്ഷാചരണത്തിന്റെയും  ജില്ലാതല ഉദ്ഘാടനം ഇന്ന്  ഫിഷറീസ്, കശുവണ്ടി വ്യവസായ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. രാവിലെ 10.—30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.—ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ കലക്ടര്‍ ഡോ മിത്ര ടി വായനാദിന സന്ദേശം നല്‍കും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ നടയ്ക്കല്‍ ശശി ആമുഖ പ്രസംഗം നടത്തും. മുന്‍ മന്ത്രി സി വി പത്മരാജന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ പി കെ ഗോപന്‍ ഗുരുവന്ദനം നടത്തും. ഡോ ബി എ രാജാകൃഷ്ണന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള, നിര്‍വാഹക സമിതിയംഗം എസ് നാസര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, ജന ശിക്ഷണ്‍ സന്‍സ്ഥാന്‍ വൈസ് ചെയര്‍മാന്‍ എന്‍ ജയചന്ദ്രന്‍, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് സംസാരിക്കും.—പി എന്‍ പണിക്കരുടെ ചരമദിനമായ ഇന്ന് മുതല്‍  ഐ വി ദാസിന്റെ ജന്‍മദിനമായ ജൂലൈ ഏഴുവരെയാണ് വായനാ പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം, ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തുന്നത്.—

RELATED STORIES

Share it
Top