വാമന്‍ മിശ്രമിന്റെ അറസ്റ്റ് അപലപനീയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ഭാരത് മുക്തി മോര്‍ച്ചയുടെയും ബാംസെഫി (ഓള്‍ ഇന്ത്യ ബാക്‌വേര്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍)ന്റെയും നേതാവായ വാമന്‍ മിശ്രാമിന്റെ അഹ്മദാബാദില്‍ വച്ചു നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത സംഭവത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന അപലപിച്ചു.
ബഹുജന്‍ ക്രാന്തി മോര്‍ച്ച സംഘടിപ്പിച്ച പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച റാലിക്ക് അനുമതി നിഷേധിച്ചതും തുടര്‍ന്ന് അതിന്റെ നേതാക്കളെ സംസ്ഥാന പോലിസ് അറസ്റ്റ് ചെയ്തതും ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണ്. ബഹുജന്‍ വിഭാഗങ്ങള്‍ക്കെതിരേ ബിജെപി നടപ്പാക്കുന്ന വിഭാഗീയ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.
പരിവര്‍ത്തന്‍ യാത്രയിലൂടെ വാമന്‍ മിശ്രം മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങളോട് മുഹമ്മദാലി ജിന്ന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉയിര്‍ത്തെഴുല്‍പ്പിനെ മര്‍ദക നടപടികളിലൂടെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന് അദ്ദേഹം ബിജെപി സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പു നല്‍കി.

RELATED STORIES

Share it
Top