വാനിയുടെ ചരമവാര്‍ഷികം ഇന്ന്; കശ്മീരില്‍ നിയന്ത്രണം

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന് ആചരിക്കാനിരിക്കെ കശ്മീര്‍ താഴ്‌വരയില്‍ മുന്‍കരുതലെന്ന നിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുല്‍വാമ ജില്ലയിലെ ത്രാല്‍ ടൗണ്‍ഷിപ്പ്, ശ്രീനഗറിലെ നൗഹാട്ട, മൈസുമ പോലിസ് സ്‌റ്റേഷന്റെ പരിധികള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണമെന്നു പോലിസ് വക്താവ് അറിയിച്ചു. ക്രമസമാധാനപാലനത്തിനും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ത്രാല്‍ സ്വദേശിയായ വാനി 2016 ജൂലൈ 8ന് കൊല്ലപ്പെട്ടത്.

RELATED STORIES

Share it
Top