വാതില്‍ കേടായി; ഒമാന്‍ എയര്‍ വിമാനത്തിന്റെ യാത്ര മുടങ്ങി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു മസ്‌കത്തിലേക്ക് പോകേണ്ടിയിരുന്ന ഡബ്ല്യൂവൈ 226ാം നമ്പര്‍ ഒമാന്‍ എയര്‍ വിമാനത്തിന്റെ വാതില്‍ തകരാറിലായതുമൂലം യാത്ര മുടങ്ങി. സര്‍വീസ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് വിമാനത്തിലെ വാതില്‍ തകരാറിലാണെന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ യാത്ര വൈകിയതോടെ യൂറോപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ൈളറ്റില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് യാത്ര റദ്ദാക്കേണ്ടിവന്നു. രാവിലെ 9.50നു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ വാതില്‍ തകരാര്‍ വൈകീട്ടും പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് പോകേണ്ട 160 യാത്രക്കാരാണ് ദുരിതത്തിലായത്. യാത്ര മുടങ്ങിയ മസ്‌കത്ത് വിമാനം 11.50നു പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും രാത്രിയായിട്ടും വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിപ്പുകള്‍ ഒന്നുംതന്നെ ലഭിച്ചിട്ടിെല്ലന്ന് യാത്രക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top