വാതകച്ചോര്‍ച്ച: ഡല്‍ഹിയില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുന്യൂഡല്‍ഹി :  നിര്‍ത്തിയിട്ട കണ്ടെയിനറില്‍നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് അവശരായ മുന്നൂറോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുഗ്ലകബാദിലെ റാണി ജാന്‍സി സര്‍വ്വോദയ കന്‍യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്‌കൂളിനു സമീപത്തു നിര്‍ത്തിയിട്ട കണ്ടെയിനറില്‍നിന്നാണ് വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന്
അവശരായത്.രാവിലെ ഏഴരയോടെയാണ് വാതകം ചോരാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് കണ്ണെരിച്ചിലും തൊണ്ടയില്‍ അസ്വസ്ഥതയുമുണ്ടായ വിദ്യാര്‍ഥികളെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സും ആംബുലന്‍സും ദേശിയ ദുരന്ത നിവാരണ സേനയുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.RELATED STORIES

Share it
Top