വാണിമേല്‍ ലോക്കല്‍ സെക്രട്ടറിക്കെതിരേ വ്യാപക ലഘുലേഖാ പ്രചാരണം

വാണിമേല്‍: സിപിഎം വാണിമേല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരേ വ്യാപകമായ ലഘുലേഖ പ്രചരണം. ലോക്കല്‍ സെക്രട്ടറി ടി പ്രദീപ് കുമാറിനെതിരെയാണ് വാണിമേലിലും പരിസര പ്രദേശങ്ങളിലും ലഘുലേഖകള്‍ പ്രചരിക്കുന്നത്. വര്‍ഗവഞ്ചകനെ തിരിച്ചറിയുക പാര്‍ട്ടിയെ രക്ഷിക്കാന്‍ ഒന്നിക്കുകയെന്ന തലക്കെട്ടോട് കൂടിയ പ്രിന്റ് ചെയ്ത നോട്ടീസാണ് പ്രചരിപ്പിച്ചിട്ടുളളത്. സിപിഎം ഏരിയാ കമ്മിറ്റിയിലും മുമ്പ് ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയിലും വിഭാഗീയത കൊണ്ടുവന്ന് സംഘടനയെ രണ്ട് ചേരിയിലാക്കി ദുര്‍ബലപ്പെടുത്തിയ വര്‍ഗവഞ്ചകനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും രക്തസാക്ഷികളുടെ പാരമ്പര്യമുള്ള കരുത്തുറ്റ വിപ്ലവ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോക്കല്‍ സെക്രട്ടറി പ്രദീപനെ തിരിച്ചറിയുക എന്നുമാണ് നോട്ടീസിലുള്ളത്. വാണിമേലില്‍ മുസ്‌ലിം തീവ്രവാദികളുമായി ചേര്‍ന്ന് പ്രദീപ് കുമാര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായും ലഘുലേഖയില്‍ പരാമര്‍ശമുണ്ട്. സിപിഎമ്മില്‍ കുറച്ച് കാലങ്ങളായുള്ള വിഭാഗീയതയാണ് നോട്ടീസിന് പിന്നിലെന്നാണ് ചിലര്‍ പറയുന്നത്. മേഖലയിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ സദാചാര കഥകള്‍ പ്രചരിപ്പിച്ചും മറ്റും നടപടിയെടുത്തതും പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വാണിമേലില്‍ സിപിഎം, ലീഗ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപകമായ ബോംബേറും മറ്റും ഉണ്ടായിരുന്നു. ഇതില്‍ ലോക്കല്‍ സെക്രട്ടറി ടി പ്രദീപ് കുമാറിന്റെ വീടിന് നേരെയും ബോംേബറുണ്ടായിരുന്നു. എന്നാല്‍ ഈ കേസിലെ പ്രതികളെ ഇത് വരെ കണ്ടെത്താനായിട്ടില്ല. പോലിസ് അന്വേഷണം എങ്ങുമെത്താതായതോടെ ജില്ലാ െ്രെകംബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താനാവാത്തത് പാര്‍ട്ടിക്കുള്ളില്‍ തന്നെ നേരത്തെ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

RELATED STORIES

Share it
Top