വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍തിരുവനന്തപുരം: വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ ഫഌറ്റ് നിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് അനധികൃതമായി നികുതിയിളവ് നല്‍കിയതിനാണ് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീബിന്ദു, കൊല്ലം സ്‌പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ സി ശശികുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സബ് കോണ്‍ട്രാക്ട് ചെയ്ത നിര്‍മാണപ്രവൃത്തികള്‍ക്ക് നികുതി അടച്ചതായി തെറ്റായി സാക്ഷ്യപ്പെടുത്തുകയും ഒറിജിനല്‍ കരാറുകാരന്റെ നികുതിയില്‍ കുറവു നല്‍കുകയും ചെയ്തതിനാണ് നടപടി.  ധനമന്ത്രിയുടെ നിര്‍ദേശാനുസരണം നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. സമാന സ്വഭാവത്തില്‍ അനധികൃത നികുതിയിളവ് നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നികുതി വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top