വാട്‌സ്ആപ്പ്: പരാതിപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു

ന്യൂഡല്‍ഹി: മെസേജിങ് സേവനമായ വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ പൊതുപരാതിപരിഹാര ഉദ്യോഗസ്ഥയായി കോമള്‍ ലാഹിരി നിയമിതയാവും. വാട്‌സ്ആപ്പിന്റെ സര്‍വീസ് നിബന്ധനകളും അക്കൗണ്ട് വിവരങ്ങളും സംബന്ധിച്ച പരാതികള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ഉപയോക്താക്കള്‍ക്ക് പരാതിപരിഹാര ഉദ്യോഗസ്ഥയെ ബന്ധപ്പെടാമെന്ന് കമ്പനി വ്യക്തമാക്കുന്നു.
വ്യാജ വാര്‍ത്തകള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കടക്കം കാരണമാവുന്ന സാഹചര്യത്തില്‍ അവ നിയന്ത്രിക്കാന്‍ വാട്‌സ്ആപ്പ് അടക്കമുള്ള സേവനങ്ങളില്‍ സംവിധാനം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. വാട്‌സ്ആപ്പിന്റെ മൊബൈല്‍ ആപ്പില്‍ നിന്നോ ഇ-മെയില്‍ വഴിയോ പരാതിപരിഹാര വിഭാഗത്തിന്റെ സഹായം തേടാന്‍ ഉപയോക്താക്കള്‍ക്കു സാധിക്കും.
20 കോടിയിലധികം പേര്‍ രാജ്യത്ത് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായാണു കണക്ക്.

RELATED STORIES

Share it
Top