വാട്ട്‌സാപ്പ് ഫോര്‍വേര്‍ഡ് മെസേജുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നുന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ വാട്ട്്‌സാപ്പ് ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു.  മറ്റുള്ളവരുമായി പങ്കുവയ്ക്കാവുന്ന ടെക്സ്റ്റ് മെസേജുകള്‍, വീഡിയോ, ഫോട്ടോ എന്നിവ ഫോര്‍വേര്‍ഡ് ചെയ്യാവുന്ന എണ്ണം പരിമിതപ്പെടുത്താനാണ് തീരുമാനം. ഇന്ത്യയില്‍ അഞ്ച് ഫോര്‍വേര്‍ഡുകളായാണ് ഇത് ചുരുക്കുന്നത്. അതോടെ ഒരു അക്കൗണ്ടില്‍ നിന്ന് വെറും അഞ്ച് തവണ മാത്രമാണ് ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യാനാവുക.

ഫോര്‍വേഡ് മെസേജുകളില്‍ ഫോര്‍വേഡഡ് എന്ന് എഴുതുന്ന രീതി  വാട്ട്‌സാപ്പ് ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്. സന്ദേശം സ്വന്തമായി ഉണ്ടാക്കിയതല്ല, മറിച്ച് എവിടെ നിന്നോ കിട്ടിയത് ഫോര്‍വേര്‍ഡ് ചെയ്തതാണ് എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.

രാജ്യത്ത് നടന്ന സംഭവങ്ങള്‍ തങ്ങളെ ഞെട്ടിച്ചുവെന്നും തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന് അയച്ച കത്തില്‍ വാട്ട്‌സാപ്പ് അറിയിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ ഏറ്റവും കൂടുതലായി സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്ന വിപണിയാണ് ഇന്ത്യ.  വാട്ട്‌സാപ്പില്‍ പ്രചരിച്ച സന്ദേശങ്ങളുടെ പേരില്‍ നിരവധി ആള്‍കൂട്ട ആക്രമങ്ങളും കൊലപാതകങ്ങളും നടന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വാട്ട്‌സാപ്പ് നിര്‍ബന്ധിതമായിരിക്കുന്നത്.

സംശയാസ്പദമായ ലിങ്കുകള്‍ കണ്ടെത്തുകയാണെഎങ്കില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും വാട്ട്്‌സാപ്പ് തയ്യാറാക്കുന്നുണ്ട്.

RELATED STORIES

Share it
Top