വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം 2019 ല്‍തിരുവനന്തപുരം: കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം 2019ല്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് ഹൈബി ഈഡന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്കു വായ്പ നല്‍കുന്ന ജര്‍മനിയിലെ കെഎഫ്ഡബ്ല്യൂ ഡെവലപ്‌മെന്റ് ബാങ്ക് അധികൃതര്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി സന്തുഷ്ടി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ജനറല്‍ കണ്‍സള്‍ട്ടന്റിന്റെ നിയമനം അവസാനഘട്ടത്തിലാണ്. ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചാല്‍ 20 മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാവും. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പാരിസ്ഥിതിക അനുമതിക്കുള്ള ശ്രമം നടക്കുകയാണ്. ഒന്നാംഘട്ടം പൂര്‍ത്തിയായാല്‍ വികസനത്തെ ക്കുറിച്ച് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top