വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

ചാവക്കാട്: കുടിവെള്ളക്ഷാമം രൂക്ഷമായ കടപ്പുറം പഞ്ചായത്തില്‍ പലയിടങ്ങളിലും  വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. പണം നല്‍കി കുടിവെള്ളം വാങ്ങുന്നതിനിടയിലാണ് ഈ കാഴ്ച.
സന്നദ്ധസംഘടനകളും സൗജന്യമായും കുടിവെള്ളം എത്തിച്ചു നല്‍കുന്നുണ്ട്്. കേടുപാടുകള്‍ സംഭവിച്ച പൈപ്പുകളും ടാപ്പുകളും മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും ഒരു പ്രതികരണവും വാട്ടര്‍ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വാട്ടര്‍ അതോറിറ്റിക്ക് അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ടില്ലെങ്കില്‍ എംപിയോ എംഎല്‍എയോ ഫണ്ട് അനുവദിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top