വാടാനപ്പള്ളിയില്‍ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചുവാടാനപ്പള്ളി: ദേശിപാത പതിനേഴില്‍ വാടാനപ്പള്ളിക്കടുത്ത് ഏഴാംകല്ലില്‍ ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം സ്വദേശി കറുത്തേടത്ത് വീട്ടില്‍ അജ്മല്‍ (26) ആണ് മരിച്ചത്. മലപ്പുറം സ്വദേശി ചെറുതോടി വീട്ടില്‍ മുഹമ്മദ് ഹുവൈസ്(24)ന് പരിക്കേറ്റു. വിദേശത്ത് പോകാന്‍ അവസരം ലഭിച്ച ഇരുവരും വിമാന ടിക്കറ്റ് വാങ്ങാന്‍ മലപ്പുറത്ത് നിന്നും നാട്ടികയിലേക്ക് വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. നാട്ടികയില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രം അകലെ വെച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 1.15നാണ് അപകടം.റോഡിലേക്ക് തെറിച്ച് വീണ അജ്മലിന്റെ ദേഹത്ത് കൂടി സ്വകാര്യവാഹനം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന 'വീണമോള്‍' ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

RELATED STORIES

Share it
Top