വാടക വീട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവംഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍

ബാലരാമപുരം: വാടക വീട്ടില്‍ യുവതിയുടെ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍. മൊട്ടമൂട് കുരച്ചല്‍ക്കോണം ഗീതാ ഭവനില്‍ സുജാത (41) ആണ് വെടിവച്ചാന്‍ കോവില്‍ തോണ്ടൂര്‍ വിളാകം വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മംഗലപുരം അണ്ടൂര്‍ക്കോണം സ്വദേശി ഷംനാദ് എന്ന് വിളിക്കുന്ന സുജിത്തിനെ പോലിസ് ആന്ധ്രപ്രദേശില്‍ കസ്റ്റഡിയിലായതായി സൂചന. കഴിഞ്ഞ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. നാലുദിവസം പഴക്കമുള്ള നിലയില്‍ വീട്ടുടമയാണ് മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ അഞ്ച് വര്‍ഷമായി സുജിത്തുമായി വാടക വീട്ടില്‍ താമസിച്ചു വരുകയായിരുന്നു. മൃതദേഹം പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ് മോര്‍ട്ടം നടത്തി റിപോര്‍ട്ടില്‍ യുവതിയുടെ വാരിയെല്ലിന് ചവിട്ടേറ്റ് പൊട്ടിയിരുന്നു.
ഈ ക്ഷതമാണ് മരണ കാരണമെന്നും പറയുന്നു. തുടര്‍ന്നാണ് പോലിസ് ഒപ്പം താമസിച്ചിരുന്ന ആളെ ചുറ്റി അന്വേഷണം നടത്തിയത്.
സുജിത്തിന്റെ മൊബൈല്‍ നമ്പര്‍ ടവര്‍ നോക്കിയാണ് ഇന്നലെ ഇതര സംസ്ഥാനത്ത് നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. സുജാതയുടെ രണ്ട് മക്കളും പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഉള്ളത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍, ബാലരാമപുരം സിഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.RELATED STORIES

Share it
Top