വാടകയ്‌ക്കെടുത്ത ലോറി മറിച്ചുവിറ്റവര്‍ അറസ്റ്റില്‍നെടുങ്കണ്ടം: വാടകയ്‌ക്കെടുത്ത ലോറി മറിച്ചുവിറ്റ രണ്ടുപേര്‍ അറസ്റ്റിലായി. ആറുമാസം മുമ്പ് നെടുങ്കണ്ടത്ത് വാടകക്ക് ഓടാന്‍ എത്തിച്ച ലോറിയാണ് െ്രെഡവറും കൂട്ടാളികളും ചേര്‍ന്ന് വിറ്റത്. കേസില്‍ പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമോഷണ സംഘത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. നെടുങ്കണ്ടം നരിപ്പാറയില്‍ ഈപ്പന്‍(49), ബ്ലോക് നമ്പര്‍ 264ല്‍ ഷാജഹാന്‍(40) എന്നിവരാണ് പിടിയിലായത്. ആലുവ കളമശ്ശേരി ചെറുപറമ്പില്‍ നസീറിന്റെ ഉടമസ്ഥതയിലുള്ള ലോറി ഡിസംബര്‍ അവസാനമാണ് നെടുങ്കണ്ടത്ത് എത്തിച്ചത്. വാഹനം വാടകയ്ക്ക് എത്തിച്ചയാളില്‍  നിന്ന് ലോറി ഓടിക്കാനായി  കൊണ്ടുപോവുന്ന ഈപ്പന്‍ കഴിഞ്ഞദിവസം ലോറി മുണ്ടക്കയം സ്വദേശിക്ക് വിറ്റതായാണ് പോലിസിന് ലഭിച്ച വിവരം. ഈപ്പന്റെ വീടിന് എതിര്‍വശത്ത് പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറി ഒരാഴ്ചയിലധികമായി  കാണാതാവുകയും ഈപ്പനോട് ചോദിച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉടമയെ കബളിപ്പിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ് ലോറി കമ്പംമെട്ട് വഴി തമിഴ്‌നാടിന് കടത്തിയതായി വിവരം ലഭിച്ച ഉടമ നെടുങ്കണ്ടം പോലിസിന് പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ലോറി മുണ്ടക്കയം സ്വദേശിക്ക് വിറ്റതായി അറിഞ്ഞത്. മുണ്ടക്കയം സ്വദേശി തമിഴ്‌നാട് സ്വദേശിക്ക് ലോറി പൊളിച്ചു വിറ്റതായാണ് വിവരം. നെടുങ്കണ്ടം എസ്‌ഐ സോള്‍ജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top