വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി സര്‍ക്കാര്‍ കബളിപ്പിച്ചു: ചെന്നിത്തല

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതബാധിതര്‍ക്കു വാഗ്ദാനം മാത്രം വാരിക്കോരി നല്‍കി സര്‍ക്കാര്‍ അവരെ കബളിപ്പിക്കുകയാണു ചെയ്തത്. പ്രളയ ബാധിതര്‍ക്ക് 10000 രൂപ വീതം നല്‍കുമെന്നും അതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണു പറഞ്ഞിരുന്നത്. ആ വൈബ്‌സൈറ്റ് എവിടെയാണ്. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പയായി ന ല്‍മെന്നും എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്കു 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി നല്‍കുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ഉത്തരവ് എവിടെയാണെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിന് എന്തൊക്കയോ ഒളിക്കാനും മറയ്ക്കാനും ഉള്ളതിനാലാണു പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി പ്രത്യേക അക്കൗണ്ട് തുറന്ന ശേഷം അതു പിന്‍വലിച്ചതെന്നും ചെന്നിത്തല പറഞ്ഞു

RELATED STORIES

Share it
Top