വാഗമണ്‍ കേസ്: തിരിച്ചറിയല്‍ പരേഡിന് അനുമതി തേടി എന്‍ഐഎ

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസിലെ ഖുറേഷിയുടെ തിരിച്ചറിയല്‍ പരേഡിന് അനുമതി തേടി എന്‍ഐഎ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസിലെ 35ാം പ്രതിയായ അബ്ദുല്‍ സബാല്‍ ഖുറേഷിയെ ഏഴിനാണു കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് 21 വരെ റിമാന്‍ഡ് ചെയ്തത്. തിരിച്ചറിയല്‍ പരേഡിന് അനുമതി തേടിയുള്ള ഹരജി നാളെ കോടതി പരിഗണിക്കും. തിരിച്ചറിയല്‍ പരേഡിന് ശേഷമേ എന്‍ഐഎക്ക് കസ്റ്റഡി ആവശ്യപ്പെടാനാവൂ.
ക്യാംപ് നടന്നുവെന്ന് ആരോപിക്കുന്ന സ്ഥലത്ത് പരിശോധനയ്ക്കായി ഇയാളെ കൊണ്ടുപോവുമെന്നാണു സൂചന. മഹാരാഷ്ട്രാ സ്വദേശിയായ ഖുറേഷിയെ ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. സൗദിയിലായിരുന്ന ഇയാള്‍ ഇന്ത്യയിലെത്തിയപ്പോഴാണ് എന്‍ഐഎ പിടികൂടിയത്.

RELATED STORIES

Share it
Top