മുസ്‌ലിം നാടുകളില്‍ സൗദി ധനസഹായം യുഎസ് താത്പര്യമെന്ന് വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: മുസ്‌ലിം നാടുകളില്‍ മതവിദ്യാലയങ്ങള്‍ക്കും പള്ളികള്‍ക്കും വേണ്ടി സൗദി അറേബ്യ ധനസഹായം നല്‍കിത്തുടങ്ങിയത് യുഎസ്
താത്പര്യമനുസരിച്ചെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വെളിപ്പെടുത്തല്‍. യുഎസ് പര്യടനവേളയില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖികക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ശീതയുദ്ധ കാലത്ത് മുസ്‌ലിം നാടുകളില്‍ സോവിയറ്റ് യൂനിയന്‍ സ്വാധീനമുണ്ടാക്കുന്നത് തടയുന്നതിന് സൗദിയുടെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് യുഎസ് സഖ്യകക്ഷികളാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രം സൗദി അറേബ്യയില്‍ സ്വാധീനമുള്ള വഹാബിസവും അതിന്റെ ആഗോള വ്യാപനവുമാണെന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം വിശദീകരിച്ചത്.


നിലവില്‍ സര്‍ക്കാരല്ല മുഖ്യമായും സൗദിയിലെ ചില ഫൗണ്ടേഷനുകളില്‍ നിന്നാണ് ഇത്തരം സംഭാവനകള്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്്‌ലാം ലളിതവും ബുദ്ധിപരവുമാണ്. ചിലയാളുകള്‍ അത് റാഞ്ചുകയാണ്. മതപണ്ഡിതന്മാരുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതിനിടെ വൈറ്റ് ഹൗസ് സീനിയര്‍ അഡൈ്വസറും പ്രസിഡന്റ് ട്രംപിന്റെ മകളുടെ ഭര്‍ത്താവുമായ ജറീഡ് കുഷ്‌നര്‍ തന്റെ കീശയിലാണെന്ന മാധ്യമ റിപോര്‍ട്ട് അദ്ദേഹം തള്ളിക്കളഞ്ഞു.

RELATED STORIES

Share it
Top