വസ്ത്രശാലയ്ക്ക് തീപിടിച്ചു ; കോടികളുടെ നഷ്ടംസുല്‍ത്താന്‍ബത്തേരി: നഗരത്തിലെ ട്രാഫിക് ജങ്ഷന് സമീപത്തെ കാഞ്ഞിരാണ്ടി ടെക്‌സ്റ്റൈല്‍സിന് തീപിടിച്ചതിനെ തുടര്‍ന്ന് കോടികളുടെ നഷ്ടം. ഇന്നലെ വൈകീട്ട് നാലരയോടെയാണ് കടയില്‍ നിന്നും തീപടരുന്നത് ശ്രദ്ധയില്‍ പെട്ടത്്. മുകളിലത്തെ നിലയില്‍ നിന്നുമാണ് തീപടര്‍ന്നത്. തീപടരുന്നത് ശ്രദ്ധയില്‍പെട്ട ഉടനെ ജീവനക്കാരെ പുറത്തെത്തിച്ചതിനാല്‍ ആളാപായം സംഭവിച്ചില്ല. ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരി ഫയര്‍ റസ്‌ക്യൂ സ്റ്റേഷനില്‍ നിന്നും വാഹനമെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ കൂടൂതല്‍ സ്ഥലങ്ങളിലേക്ക് ആളിപരാന്‍ തുടങ്ങി. ഇതോടെ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ കൂടിയെത്തി. ഇതു കൂടതെ കല്‍പ്പറ്റയില്‍ നിന്നും രണ്ട് യൂണിറ്റും മാനന്തവാടിയില്‍ നിന്നും ഒരു യൂണിറ്റും സ്ഥലത്തെത്തി. നാട്ടുകാരും പോലിസും റവന്യു അധികൃതരും വ്യാപാരികളും ചേര്‍ന്ന് നടത്തിയ രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ കഴിഞ്ഞത്. സമയോചിതമായ ഇടപെടല്‍ സമീപത്തെ കടകളിലേക്ക്് തീപടരുന്നത് തടയാന്‍ സാധിച്ചു. കാഞ്ഞിരാണ്ടി ടെക്‌സ്റ്റൈ ല്‍സിന് സമീപത്തും വസ്ത്രകടകളാണ് പ്രവര്‍ത്തിക്കുന്നത്. തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണന്നാണ് പ്രാഥമിക നിഗമനം. തീകത്തിപടര്‍ന്ന് മുകളിലത്തെ നിലിയിലെ വസ്ത്രങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. മുകളിലത്തെ നിലയിലെ റെഡിമെയ്ഡ് സെക്ഷനും സ്‌കൂള്‍ യൂനിഫോം സെക്ഷനും കത്തിയമര്‍ന്നു. തീ ആളിപടര്‍ന്ന് കടയില്‍ പുകനിറഞ്ഞതിനാല്‍ തീ കെടുത്തുന്നത് തുടക്കത്തില്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് പുറത്തേക്ക് പടര്‍ന്ന തീ കെടുത്തി ആസ്ബസ്റ്റോസ് ഷീറ്റ് പൊളിച്ച് ഓക്സ്സിജന്‍ സിലിണ്ടറും മാസ്‌കും ഉപയോഗിച്ച് കയറിയാണ് ഫയര്‍ റസ്‌ക്യു ജീവനക്കാര്‍ അകത്തെ തീയണച്ചത്. കൂടാതെ കടയുടെ പുറക് വശത്തെ ഷീറ്റ് പൊളിച്ച് അകത്തുകടന്ന് ഫയര്‍ റസ്‌ക്യു ജീവനക്കാര്‍ തീയണച്ചതും പെട്ടന്ന് തീ നിയന്ത്രണ വിധേയമാക്കുന്നതിന് സഹായകമാായി.  താഴെ നിന്നും വെള്ളം പമ്പുചെയ്താണ് തീ താഴത്തെ നിലയിലേക്ക് പടരുന്നത് തടഞ്ഞത്. ട്രാക്ടറിലും പിക്കപ്പ് വാനിലും ടാങ്കില്‍ വെള്ളം നിറച്ച് സ്ഥലത്തെത്തിച്ചു. ഫയര്‍ എന്‍ജിനില്‍ വെള്ളം കഴിഞ്ഞപ്പോള്‍ സമീപത്തെ റിസോര്‍ട്ടിലെ സ്വിമ്മിങ്പൂളില്‍ നിന്നും വെള്ളം എടുത്താണ് തീകെടുത്തിയത്. വസ്ത്രകടയ്ക്ക് തീ പിടിച്ചതറിഞ്ഞ് നൂറകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്്. ടൗണില്‍ മണിക്കൂറുകളോളം ഗതാഗതസ്തംഭനവും ഉണ്ടായി. നഗരസഭാ ചെയര്‍പേഴ്‌സ ണ്‍ സി കെ സഹദേവന്‍, വ്യാപാരി വ്യസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍, കല്‍പ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫി, സുല്‍ത്താന്‍ ബത്തേരി സി ഐ എംഡി സുനില്‍ അടക്കം സ്ഥലത്ത് എത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ എം കെ കുര്യ ന്‍, ബഷീര്‍, ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫയര്‍ റെസ്‌ക്യു ഫോഴ്‌സെത്തിയത്.

RELATED STORIES

Share it
Top