വസ്ത്രധാരണം: തെഹ്‌റാനില്‍ ആരെയും അറസ്റ്റ് ചെയ്യില്ല

തെഹ്‌റാന്‍: ഇസ്‌ലാമിക വസ്ത്രധാരണ രീതി പാലിക്കാത്തതിന്റെ പേരില്‍ ഇനി ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ഇറാന്‍ പോലിസ് മേധാവി പോലിസ് ചീഫ് ജനറല്‍ ഹുസയ്ന്‍ റഹീം. നിയമലംഘനം നടത്തുന്നവരെ ഇസ്‌ലാമിക മൂല്യങ്ങള്‍ വിശദീകരിക്കുന്ന ക്ലാസില്‍ പങ്കെടുപ്പിക്കും. ക്ലാസില്‍ ഇസ്‌ലാമിലെ വസ്ത്രധാരണത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിശദീകരിക്കും. അതിനു ശേഷവും നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാര്‍ക്കെതിരേ നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഹുസയ്ന്‍ റഹീം പറഞ്ഞു. എന്നാല്‍, തെഹ്‌റാനു പുറത്ത് ഈ ഉത്തരവ് ബാധകമായിരിക്കില്ല. 1979ലെ ഭരണമാറ്റത്തിനു ശേഷമാണ് ഇറാനില്‍ ഇസ്‌ലാമിക നിയമങ്ങള്‍ നിര്‍ബന്ധമാക്കിയത്.

RELATED STORIES

Share it
Top