വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചു

പുതിയതെരു: മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്ന തെക്കന്‍ കേരളത്തിലെ ജില്ലകളിലുള്ളവര്‍ക്കായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിച്ചു. അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയതെരുവിലെ വ്യാപാരികളില്‍ നിന്നു ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും ശേഖരിച്ചു.
എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഉദ്യമത്തെ വ്യാപാരികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവിധ കടകളില്‍ നിന്നു ഭക്ഷ്യോല്‍പന്നങ്ങളും ആവശ്യമായ വസ്ത്രങ്ങളും നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, നൗഷാദ് മയ്യില്‍, നൗഫല്‍, പി പി മുഹമ്മദ് റാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top