വസതി വിവാദം ; വസുന്ധരയ്ക്ക് എംഎല്‍എയുടെ അന്ത്യശാസനംജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയ്ക്ക് അന്ത്യശാസനമായി ബിജെപി എംഎല്‍എ ഘനശ്യാം തിവാരി. നിലവില്‍ താമസിക്കുന്ന വീട്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി പ്രഖ്യാപിക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ച വസതിയിലേക്ക് മാറുകയോ ചെയ്യണം എന്നാണ് ആവശ്യം. പത്തു ദിവസത്തിനകം രണ്ടിലൊന്ന് നടപ്പാക്കിയില്ലെങ്കില്‍ താന്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ഘനശ്യാം തിവാരി അറിയിച്ചു.ദീന്‍ ദയാല്‍ വാഹിനി എന്ന സംഘടനയോടൊപ്പമായിരിക്കും പ്രതിഷേധം ആരംഭിക്കുക എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വസുന്ധരാരാജ  ഇപ്പോള്‍ താമസിക്കുന്ന 2,000 കോടി മതിപ്പുള്ള പുരയിടം വലിയ മതിലുകള്‍ കെട്ടി സംരക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോഴത്തെ വീടിനു ചെലവാക്കിയ തുക പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top