വഴിയോരത്തുകിടന്ന വൃദ്ധന് തുണയായി സന്നദ്ധപ്രവര്‍ത്തകരെത്തി

തിരൂരങ്ങാടി:  അവശനിലയില്‍ വഴിയോരത്തുകിടന്ന വൃദ്ധന് തുണയായി സന്നദ്ധ പ്രവര്‍ത്തകരെത്തി. കഴിഞ്ഞദിവസം വൈകുന്നേരം ചെമ്മാട് കമ്പത്ത് റോഡിന് സമീപത്താണ് മുഹമ്മദ് എന്ന 65 കാരനെ  അവശനിലയില്‍ കണ്ടെത്തിയത്. അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ഒരുമാസത്തോളം  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം ആശുപത്രി വിട്ട ഇയാള്‍ പോകാനിടമില്ലാതെ ചെമ്മാടും പരിസരങ്ങളിലും അലഞ്ഞു നടക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തെരുവോരം ഡെസ്റ്റിറ്റിയുട്ട് കെയര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരെത്തി തൃത്താല സ്‌നേഹാലയത്തില്‍ എത്തിക്കുകയായിരുന്നു. പട്ടാമ്പി സ്വദേശിയാണെന്നും ഭാര്യയും മക്കളുമുണ്ടെന്നും ഇയാ ള്‍ അറിയിച്ചെങ്കിലും ഇയാള്‍ നല്‍കിയ നമ്പറില്‍  ബന്ധപ്പെട്ടു.
എന്നാല്‍  ഇയാളെ അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല.  ഇതോടെ സന്നദ്ധ പ്രവര്‍ത്തകരായ രാകേഷ് പെരുവള്ളൂര്‍, സലാഹുദ്ദീന്‍ കൊട്ടേക്കാട്ട്, സത്താര്‍ ചെമ്മാട്, അവറാന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ  കുളിപ്പിച്ച് വൃത്തിയാക്കി സ്‌നേഹാലയത്തില്‍ എത്തിക്കുകയായിരുന്നു.

RELATED STORIES

Share it
Top