വഴിമുടക്കി ഇരുചക്ര വാഹനങ്ങള്‍ : പന്തളം സബ് ട്രഷറിയിലേക്ക് പ്രവേശനമില്ലപന്തളം: സബ് ട്രഷറിയിലേക്കുള്ള വഴിയുടെ ഊരാക്കുടുക്ക് അഴിയുന്നില്ല. കവാടം മുഴുവന്‍ ഇരുചക്ര വഹനങ്ങള്‍കൊണ്ട് നിറഞ്ഞതോടെ ആളുകള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ കഴിയാതായി. സബ് ട്രഷറിയില്‍ പെന്‍ഷനും മറ്റു കാര്യങ്ങള്‍ക്കും വേണ്ടി എത്തുന്നവര്‍ ബുദ്ധിമുട്ടുകയാണ്. നൂറുകണക്കിന് വയോധികരാണ് ദിവസവും പരസഹായത്തോടെ ഓഫിസില്‍ എത്തുന്നത്. കവാടം മുഴുവന്‍ ഫുട്പാത്ത് കച്ചവടക്കാരാണ്. ഇരുചക്രവാഹനങ്ങള്‍ ഇവിടെ നൂറുകണക്കിനാണ് പാര്‍ക്കു ചെയ്യുന്നത്. ജോലിക്ക് ദൂരെ സ്ഥലത്ത് പോകുന്നവരുടെ ബൈക്കുകള്‍ ഇവിടെയാണ് പാര്‍ക്കു ചെയ്യുന്നത്. ഇത് തിരിച്ചെടുക്കുന്നത് രാത്രിയിലാണ്. സബ് ട്രഷറിയുടെ കവാടം വര്‍ഷങ്ങളായി  പാര്‍ക്കിങ് ഏരിയാ ആയി മാറിക്കഴിഞ്ഞു. പലരും പരാതി പറയുന്നെങ്കിലും ദിനംപ്രതി വഴിമുടക്കി വാഹനങ്ങളുടെ പാര്‍ക്കിങ് കൂടി വരികയാണ്.

RELATED STORIES

Share it
Top