വള്ളികുന്നത്തെ ആക്രമണം; പോലിസ് നിഷ്‌ക്രിയത്വം പ്രതിഷേധാര്‍ഹം: എം ലിജു

ആലപ്പുഴ: വള്ളികുന്നത്ത് കെഎസ്‌യു മണ്ഡലം വൈസ് പ്രസിഡന്റ് ഷമീലിനേയും, ജനറല്‍ സെക്രട്ടറി ജസീലിനേയും കുത്തി പരിക്കേല്‍പ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. എംലിജു.  കഴിഞ്ഞ ദിവസം വള്ളികുന്നം പുത്തന്‍ചന്തയില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ് കൊടിമരവും, രാജീവ് ഗാന്ധി സ്തൂപവും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന വള്ളികുന്നം മേഖലയിലെ പോലിസിന്റെ നിഷ്‌ക്രിയത്വമാണ് സംഘര്‍ഷം വര്‍ധിക്കുവാന്‍ കാരണമായത്. സിപിഎമ്മും ആര്‍എസ്എസും  പരസ്പര ധാരണയോടെ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് നാട്ടില്‍ ഭീതി പരത്തുകയാണ്. കെഎസ്‌യു പ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരേയും, കൊടിമരവും, രാജീവ് ഗാന്ധി സ്തൂപവും തകര്‍ത്ത സിപിഎം പ്രവര്‍ത്തകരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് എംലിജുവും, കെപിസിസി സെക്രട്ടറി കെപിശ്രീകുമാറും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top